അരൂർ ഏരിയ സമ്മേളനത്തിന് ഉജ്വലതുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:36 AM | 0 min read

 

അരൂർ
സിപിഐ എം അരൂർ ഏരിയ സമ്മേളനത്തിന് എസ് ബാഹുലേയൻ നഗറിൽ (പൊന്നാംവെളി ജയലക്ഷ്‌മി ഓഡിറ്റോറിയം) ആവേശത്തുടക്കം. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത  പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്‌തു. തിങ്കൾ വൈകിട്ട് ചുവപ്പുസേനാ മാർച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. 
രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. മുതിർന്ന പ്രതിനിധി പി വി ശശി പതാക ഉയർത്തി. സി ടി വാസു രക്തസാക്ഷിപ്രമേയവും സി ടി വിനോദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജി ബാഹുലേയൻ (കൺവീനർ), ദലീമ എംഎൽഎ, വി കെ സൂരജ്, സി കെ മോഹനൻ എന്നിവരടങ്ങിയതാണ് പ്രസീഡിയം. വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ എൻ പി ഷിബു സ്വാഗതംപറഞ്ഞു. മുതിർന്ന പാർടി അംഗങ്ങളെയും മൺമറഞ്ഞ പാർടി നേതാക്കളുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഏരിയ സെക്രട്ടറി പി കെ സാബു പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.   
ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, മനു സി പുളിക്കൽ, പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, ജില്ലാ കമ്മിറ്റിയംഗം എ എം ആരിഫ് എന്നിവർ പങ്കെടുത്തു. 13 ലോക്കൽ കമ്മിറ്റികളിൽനിന്ന് 122 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ച 
പൂർത്തിയായി. 
തിങ്കൾ രാവിലെ മറുപടി. തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പകൽ 3.30ന് പട്ടണക്കാട് ഹൈസ്‌കൂൾ ജങ്ഷനിൽനിന്ന് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും തുടങ്ങും. 5.30ന് സീതാറാം യെച്ചൂരി–-കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പൊന്നാംവെളി) സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. പി കെ സാബു അധ്യക്ഷനാകും. ചടങ്ങിൽ അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് കെട്ടിടം നിർമിക്കാൻ ഭൂമി നൽകിയ എരമല്ലൂർ സ്വദേശി കെ എ പീറ്ററിനെ ആദരിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home