കല്ലുമല മേൽപ്പാലം ടെൻഡർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:20 AM | 0 min read

 

മാവേലിക്കര
സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽ 48.33 കോടി ചെലവിട്ട് നിർമിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ രണ്ടാഴ്‌ചയ്‌ക്കകം നടക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. മേൽപ്പാലം നിർമാണത്തിന് 2021ൽ 38.22 കോടി രൂപ അനുവദിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ്‌ കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) നിർമാണച്ചുമതല ഏറ്റെടുത്ത്‌ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ വേഗത്തിലാക്കി. പുതുക്കിയ എസ്‌റ്റിമേറ്റ് പ്രകാരം മേൽപ്പാലം നിർമാണത്തിന്  പത്തുകോടി രൂപ കൂടുതലായി വേണ്ടിവരുമെന്ന് അറിയിച്ചു. 
  എംഎൽഎ കിഫ്‌ബി അധികൃതരുമായി ചർച്ച നടത്തിയതിനെത്തുടർന്ന് 23ന് അധികതുക ഉൾപ്പെടെ 48.33 കോടി രൂപ കിഫ്ബി അനുവദിച്ചു. കെഎസ്ഇബി, വാട്ടർ അതോറിറ്റിയടക്കം അവശ്യസർവീസ് ലൈനുകൾ ഉൾപ്പെടെ മാറ്റാൻ തുക അനുവദിച്ച്‌ പ്രവൃത്തികൾ നടപ്പാക്കി. 
39 സ്ഥലമുടമകൾക്ക്‌ 10.69 കോടി രൂപ നഷ്‌ടപരിഹാരം നൽകി. 62.7 ആർ സ്ഥലമാണ് ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിയിൽ 36 പുരയിടവും 12 കെട്ടിടവും ഏഴ്‌ മതിലുമാണ് ഉണ്ടായിരുന്നത്. 
 നഗരപ്രദേശമായതിനാൽ കൂടിയ വിപണിവില നൽകിയാണ് സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുത്തത്. പദ്ധതിക്ക്‌ സ്ഥലമേറ്റെടുക്കാൻ അന്തിമവിജ്ഞാപനം കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. ചെറിയനാട്, മാവേലിക്കര റെയിൽവേ സ്‌റ്റേഷനുകൾക്കിടെ മാവേലിക്കര റെയിൽവേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റിലാണ് മേൽപ്പാലം വരുന്നത്. വെള്ളൂർക്കുളം മുതൽ ബിഷപ്‌മൂർ കോളേജ് ഹോസ്‌റ്റലിന് കിഴക്കുഭാഗംവരെ 500 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് നിർമാണം. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗം നിർമാണമാരംഭിക്കാൻ ആർബിഡിസികെയ്‌ക്ക്‌ നിർദേശം നൽകിയെന്നും എംഎൽഎ അറിയിച്ചു


deshabhimani section

Related News

View More
0 comments
Sort by

Home