ചക്കുളത്തുകാവിൽ പൊങ്കാല 
വിളംബര ഘോഷയാത്ര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:18 AM | 0 min read

 

മങ്കൊമ്പ്
ചക്കുളത്തുകാവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് വിളംബരഘോഷയാത്രയുടെ ഭദ്രദീപം സിംഗപ്പുർ ആഭ്യന്തരമന്ത്രി പി ഷൺമുഖം തെളിച്ചു. ക്ഷേത്ര മാനേജിങ് ട്രസ്‌റ്റി മണിക്കുട്ടൻനമ്പൂതിരി അധ്യക്ഷനായി. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്‌ണൻനമ്പൂതിരി സംസാരിച്ചു.
മേൽശാന്തിമാരായ അശോകൻനമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻനമ്പൂതിരി എന്നിവർ കാർമികരായി. മീഡിയ കോ–- ഓർഡിനേറ്റർ അജിത്ത്‌കുമാർ പിഷാരത്ത്, ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ എം പി രാജീവ്, സെക്രട്ടറി സ്വാമിനാഥൻ, കെ എസ്‌ ബിനു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം നടത്താറുള്ള പൊങ്കാല മഹോത്സവം ഇക്കുറി ഡിസംബർ 13ന്‌ നടക്കും. പൊങ്കാലയുടെ വരവ് അറിയിച്ചുള്ള നിലവറദീപം തെളിക്കൽ ഡിസംബർ ആറിനും കാർത്തികസ്‌തംഭം ഉയർത്തൽ എട്ടിനും നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home