സിപിഐ എം മാന്നാർ
ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:38 AM | 0 min read

മാന്നാർ
സിപിഐ എം മാന്നാർ ഏരിയ സമ്മേളനത്തിന് പുലിയൂരിൽ ആവേശത്തുടക്കം. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുളിക്കാംപാലം പുലിയൂർ മാർത്തോമാ കമ്യൂണിറ്റി ഹാൾ) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. പ്രകടനത്തോടെ ഞായറാഴ്‌ച സമ്മേളനം സമാപിക്കും.
രാവിലെ കുളിക്കാംപാലത്തിൽനിന്ന്‌ പ്രകടനമായെത്തിയ പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുതിർന്ന അംഗവും ഏരിയ സെക്രട്ടറിയുമായ പ്രൊഫ. പി ഡി ശശിധരൻ പതാക ഉയർത്തി. രക്തസാക്ഷിപ്രമേയം പി ഡി സന്തോഷ് കുമാറും അനുശോചനപ്രമേയം കെ പ്രശാന്ത്കുമാറും അവതരിപ്പിച്ചു. 
കെ നാരായണപിള്ള (കൺവീനർ), കെ എം അശോകൻ, സുരേഷ് മത്തായി, ബി കെ പ്രസാദ്, ശോഭ മഹേശൻ എന്നിവരാണ് പ്രസീഡിയം. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ കെ പി പ്രദീപ് സ്വാഗതം പറഞ്ഞു. ഏരിയ ആക്‌ടിങ് സെക്രട്ടറി പുഷ്‌പലത മധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് എന്നിവർ പങ്കെടുത്തു. എട്ട് ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 99 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 121 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു.
സമ്മേളനം ഞായറാഴ്‌ചയും തുടരും. ചർച്ചയ്‌ക്കും മറുപടിക്കുംശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. 
സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് നാലിന്‌ പ്രകടനവും ചുവപ്പുസേന മാർച്ചും പൊതുസമ്മേളനവും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (പുലിയൂർ പഞ്ചായത്ത് സ്‌റ്റേഡിയം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.

 



deshabhimani section

Related News

View More
0 comments
Sort by

Home