സിപിഐ എം ചാരുംമൂട് ഏരിയ 
സമ്മേളനത്തിന്‌ ഇന്ന് ചെങ്കൊടി ഉയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 02:29 AM | 0 min read

ചാരുംമൂട്

സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന്‌ ഞായറാഴ്‌ച പതാക ഉയരും. പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (താമരക്കുളം പഞ്ചായത്ത് ജങ്‌ഷന്‌ കിഴക്ക്) വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയർപേഴ്സൺ ജി രാജമ്മ പതാക ഉയർത്തും. രാവിലെ എട്ടിന് താമരക്കുളം തെക്ക് മേഖലയിലെ ആദ്യകാല പ്രവർത്തകരുടെ സ്‌മൃതിയിടങ്ങൾ സന്ദർശിച്ച് പുഷ്‌പാർച്ചന നടത്തും. വൈകിട്ട് നാലിന് വിളംബരജാഥ നടക്കും. 
27, 28 തീയതികളിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ്‌ (താമരക്കുളം തമ്പുരാൻ ലാൻഡ് ഗ്രൗണ്ട് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. ഏരിയ സെക്രട്ടറി ബി ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 27ന് വൈകിട്ട് ആറുമുതൽ സീതാറാം യെച്ചൂരി നഗറിൽ വിവിധ കലാപരിപാടികൾ നടക്കും. 28ന് വൈകിട്ട് നാലിന് ചുവപ്പുസേന മാർച്ചും പ്രകടനവും ചാവടി ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home