പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിൽ

മങ്കൊമ്പ്
വൃശ്ചിക വേലിയേറ്റം ശക്തമായതോടെ കൂടുതൽ പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിലായി. രാമങ്കരി കൃഷിഭവനിലെ പറക്കുടി കിളിരുവാക്ക പാടശേഖരത്തിൽ മടവീണു. പുഞ്ചകൃഷിക്കായി വിത കഴിഞ്ഞു 13 ദിവസം കഴിഞ്ഞതാണ്. 8 ഹെക്‌ടറോളം വിസ്‌തീർണമുള്ള പാടശേഖരത്തിൽ 13 കർഷകരാണുള്ളത്. വെള്ളം ദിവസേന ഉയരുകയാണ്.
കൃഷി ആരംഭിച്ച കായലുകളും മടവീഴ്‌ച ഭീഷണിയിലാണ്. ജലനിരപ്പ് ഉയരുന്നതിനാൽ കായൽ പാടശേഖരങ്ങളിൽ വിത ഇനിയും വൈകാനാണ് സാധ്യത. വൃശ്ചിക വേലിയേറ്റത്തെ തുടർന്ന് കുട്ടനാട്ടിൽ മൂന്നാമത്തെ പാടശേഖരത്തിലാണ് മടവീഴ്‌ച ഉണ്ടാകുന്നത്.









0 comments