അഴീക്കൽ ബീച്ചിൽ കര രൂപപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 01:07 AM | 0 min read

 

കരുനാഗപ്പള്ളി 
അഴീക്കൽ ബീച്ചിൽ കടൽ ഉൾവലിഞ്ഞ് കര രൂപപ്പെട്ടു. 200 മീറ്ററിൽ അധികം കരയാണ് ബീച്ചിൽ പുതുതായി രൂപപ്പെട്ടത്. ബീച്ചിൽ മണൽ അടിഞ്ഞ് കരവെയ്‌ക്കുന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ബീച്ചിൽ വലിയ രൂപത്തിൽ തീരം രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പുലിമുട്ടിനോട് ചേർന്ന് മണലടിഞ്ഞ് തീരംവയ്ക്കുക സാധാരണയായി നടക്കുന്ന പ്രതിഭാസമാണ്. എന്നാൽ, അത് ചെറിയ തോതിൽ വീതം മണലടിഞ്ഞ് കരയുണ്ടാകുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. ഇപ്പോൾ കണ്ടതുപോലെ വലിയ രൂപത്തിൽ കര രൂപപ്പെടുന്നത് അത്യപൂർവമാണെന്നും പ്രദേശവാസികൾ പറയുന്നു. 
വലിയ രൂപത്തിൽ ബീച്ചിൽ കര രൂപപ്പെട്ടത് സന്ദർശകർക്ക് കടലിലേക്ക് കൂടുതൽ ഇറങ്ങി കടൽ കാണാൻ സൗകര്യപ്രദമാകും. ഇത് ബീച്ചിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home