ഇത്തിരി സ്ഥലത്തിനി 
ഒത്തിരി പ്രാണവായു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:51 AM | 0 min read

 

ആലപ്പുഴ
അനുദിനം വികസിക്കുന്ന കേരളത്തിലെ നഗരങ്ങളിലടക്കം ഫലപ്രദമായ ഉപയോഗിക്കാവുന്ന സുസ്ഥിര വികസന നഗരമാതൃകയാണ്‌ സാമൂഹ്യശാസ്‌ത്രം എച്ച്‌എസ്‌എസ്‌ വിഭാഗം വർക്കിങ്‌ മോഡലിൽ നെയ്യാറ്റിൻകര ഗവ. ജിഎച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥികളായ ദേവിക എസ്‌ ഷാജുവും എസ്‌ പി അഭിനവും അവതരിപ്പിച്ചത്‌. 
ഫോട്ടോ ബയോ റിയാക്‌ടർ ഉപയോഗിച്ച്‌ മരങ്ങൾ കുറവുള്ളപ്പോഴും പ്രാണവായുവിന്റെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതാണ്‌ മോഡൽ. ആൽഗകളെ പ്രകാശം കടന്നുപോകുന്ന ടാങ്കുകളിൽ വളർത്തി കാർബൺ ഡൈഓക്‌സൈഡ്‌ വായു കടത്തിവിട്ട്‌ പ്രകാശസംശ്ലേഷണത്തിലൂടെ ഓക്‌സിജൻ പുറത്തുവിടുന്നതാണ്‌ രീതി. 600 ലിറ്റർ ടാങ്ക്‌ 10 മുതൽ 20 വർഷം പഴക്കമുള്ള മരംതരുന്ന ഓക്‌സിജന്‌ സമാനമായി പ്രാണവായുനൽകും. 200 സ്‌ക്വയർ മീറ്ററിൽ പച്ചപ്പും നൽകും. വായു മലിനീകരണം കൂടുതലുള്ള ഡൽഹിയിലും അനുദിനം വളരുന്ന കേരളത്തിലെ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ഉപയോഗിക്കാവുന്നതാണ്‌ ആശയമെന്ന്‌ വിദ്യാർഥികൾ പറയുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home