കളഞ്ഞുകിട്ടിയ സ്വർണാഭരണം 
തിരികെ നൽകിയതിന്‌ അനുമോദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 02:46 AM | 0 min read

ഹരിപ്പാട് 
ജോലിക്കിടയിൽ കഴിഞ്ഞ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഓഫീസ് മേലധികാരിയെ ഏൽപ്പിച്ച്‌ ഉടമയ്‌ക്ക്‌ തിരികെ കൊടുത്ത സർക്കാർ ജീവനക്കാരന്‌ അനുമോദനം. കാർത്തികപ്പള്ളി താലൂക്ക്‌ ഓഫീസിലെ ജീവനക്കാരൻ സന്തോഷ്‌കുമാറിനെ കലക്‌ടർ അലക്‌സ്‌ വർഗീസാണ് ഹരിപ്പാട് റവന്യൂടവറിലെ അദാലത്ത്‌ വേദിയിൽ ആദരിച്ചത് 
  ഡെപ്യൂട്ടി കലക്‌ടർ  സുധീഷ്,  തഹസിൽദാർ പി എ സജീവ്കുമാർ, ഭൂരേഖ തഹസിൽദാർ വി  ദീപു, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ  ടി എസ്‌ പ്രതീക്ഷ, ഡെപ്യൂട്ടി തഹസീൽദാർ പി വി ബിജു എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home