ആലപ്പുഴ സ്‌ക്വാഡിന് ജഴ്സിയുമായി ജില്ലാ പഞ്ചായത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 01:45 AM | 0 min read

 

മാരാരിക്കുളം 
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും  ജില്ലാപഞ്ചായത്ത് ജഴ്സി വിതരണംചെയ്‌തു. ജില്ലയിൽ നിന്ന്  1075 കായികതാരങ്ങളും 75 ഒഫീഷ്യൽസും വിവിധ ഇനങ്ങളിൽ സംസ്ഥാന കായിക മേളയിൽ പങ്കെടുക്കും.
ജില്ലാകായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ കലവൂർ ഗവ. ഹയർസെക്കൻഡറി  സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ് കായിക താരങ്ങൾക്ക് ജഴ്സി  കൈമാറി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  എം വി പ്രിയ അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്‌ രാജു, ജില്ലാ പഞ്ചായത്ത്അംഗം  ആർ റിയാസ്, പിടിഎ പ്രസിഡന്റ് വി വി  മോഹൻദാസ്, കായികാധ്യാപിക അന്നമ്മ അഗസ്റ്റിൻ, അധ്യാപിക ആശ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home