കായികമേളയിൽ മിന്നാൻ 
ഭിന്നശേഷി കുട്ടികളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:59 AM | 0 min read

മാരാരിക്കുളം
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷി കുട്ടികൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ കുട്ടികളും രക്ഷാകർത്താക്കളും. കഴിഞ്ഞവർഷം വരെ ജില്ലാതല മത്സരം മാത്രമായിരുന്നു.  
നാലുമുതൽ എറണാകുളത്ത് നടക്കുന്ന മേളയിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 105 കുട്ടികൾ പങ്കെടുക്കും. ഇവർ മാർച്ച്‌ പാസ്‌റ്റിലും അണിനിരക്കും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്‌ മൂന്നുദിവസത്തെ പരിശീലനം സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രീതികുളങ്ങര കലവൂർ എൻ ഗോപിനാഥ്‌ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നൽകി. അത്‌ലറ്റിക്‌സ്‌, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ ഇനങ്ങളിലാണ് മത്സരം. 14ന്‌ മുകളിലും താഴെയും എന്നിങ്ങനെ രണ്ടുവിഭാഗത്തിൽ ഇവർക്ക്‌ മത്സരിക്കാം. 
രണ്ട്‌ കുട്ടിക്ക്‌ ഒരു അധ്യാപിക എന്ന നിലയിൽ സ്‌പെഷ്യൽ അധ്യാപികമാർ ഇവർക്കൊപ്പമുണ്ടാകും. സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്‌ മനുവാണ്‌ ടീം മാനേജർ. തിങ്കൾ രാവിലെ 10ന്‌ സമഗ്രശിക്ഷ കേരള ജില്ലാ ഓഫീസിൽനിന്ന്‌ ടീം യാത്ര തിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഫ്ലാഗ് ഓഫ്‌ചെയ്യും.


deshabhimani section

Related News

View More
0 comments
Sort by

Home