പരുമല പള്ളി പെരുന്നാൾ ഇന്ന് സമാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 01:41 AM | 0 min read

 

മാന്നാർ
പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാൾ ശനിയാഴ്‌ച സമാപിക്കും. വ്യാഴം, വെള്ളി ദിനങ്ങളിൽ വിവിധ ഭദ്രാസനങ്ങളിൽനിന്ന്‌ നിരവധി പദയാത്ര തീർഥാടകസംഘങ്ങളാണ് കബറിങ്കലിൽ ആരാധനയ്‌ക്കായി എത്തിയത്. വെള്ളിയാഴ്‌ച ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്താ, ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത എന്നിവരുടെ കാർമികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബാന നടത്തി. പെരുന്നാൾ സന്ധ്യാനമസ്‌കാരം, രാത്രി എട്ടിന് ശ്ലൈഹീകവാഴ്‌വ്‌, റാസ, ഭക്തിഗാനാർച്ചന എന്നിവ നടത്തി.
  ശനി രാവിലെ 6.15ന് ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 8.30ന് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, 10.30ന് കബറിങ്കലിൽ ധൂപപ്രാർഥന, പകൽ 11ന് കാതോലിക്കാ ബാവ ശ്ലൈഹീക വാഴ്‌വ്‌ നൽകും. 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥിപ്രസ്ഥാനം സമ്മേളനം, രണ്ടിന് റാസ, ആശീർവാദം, കൊടിയിറക്ക്. 
തീർഥാടന വാരാഘോഷം സമാപിച്ചു
മാന്നാർ
ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷം സമാപിച്ചു. സമാപനസമ്മേളനം ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്‌തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് അധ്യക്ഷനായി. ആർച്ച് ബിഷപ് തോമസ് തറയിൽ മുഖ്യസന്ദേശം നടത്തി. റഷ്യൻ ഓർത്തഡോക്‌സ് സഭ മെത്രാപോലീത്ത അന്തോണി അനുഗ്രഹ സന്ദേശം നൽകി. പരുമലപള്ളി യുവജന പ്രസ്ഥാനം നടപ്പാക്കുന്ന ഓക്‌സില ക്യാൻസർ ചികിത്സാസഹായം വിതരണംചെയ്‌തു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. കെ വി പോൾ റമ്പാൻ, ഡോ. എം കുര്യൻ തോമസ്, ഫാ. അലക്‌സാണ്ടർ ഏബ്രഹാം, പി എന്നിവർ സംസാരിച്ചു.
പദയാത്രാസംഘത്തെ സ്വീകരിച്ചു
മാന്നാർ
ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ച് പരുമല പള്ളിയിലെത്തിയ കണ്ണൂർ, കേളകം പദയാത്രാസംഘത്തെ സ്വീകരിച്ചു. കബറിടത്തിൽപരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ, വൈദിക ട്രസ്‌റ്റി  ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസി. മാനേജർ ഫാ. എൽദോസ് ഏലിയാസ്, മാത്യു ഉമ്മൻ അരികുപുറം, പി എ ജോസ് പുത്തൻപുരയിൽ, അംഗം ഷാജി അരികുപുറം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
അഖണ്ഡപ്രാർഥന 
സമാപിച്ചു
മാന്നാർ
ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്‌തവ യുവജനപ്രസ്ഥാനം അഴിപുരയിൽ സംഘടിപ്പിച്ച 144 മണിക്കൂർ അഖണ്ഡപ്രാർഥന സമാപിച്ചു. അഖില മലങ്കര പ്രാർഥനായോഗം പ്രസിഡ​ന്റ് മാത്യൂസ് മോർ തേവോദോസ്യോസ് സമാപനസന്ദേശം നൽകി. ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപോലീത്ത അവസാന വേദപാരായണം നടത്തി. ഫാ. ഗീവർഗീസ് കോശി, ഫാ. വിജു ഏലിയാസ്, ഫാ. പി വൈ ജസൺ, റോബിൻ ജോ വർഗീസ്, സജയ് തങ്കച്ചൻ, മനു തമ്പാൻ, നിതിൻ മണക്കാട്ട് മണ്ണിൽ, ബിബിൻ കരുവാറ്റ, അഖിൽ ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home