എൻഎംഎംഎസ് പഠനക്യാമ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 01:53 AM | 0 min read

 അമ്പലപ്പുഴ

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻഎംഎംഎസ്) പഠന ക്യാമ്പും പഠന സഹായ വിതരണവും സംഘടിപ്പിച്ചു. 
എച്ച് സലാം എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സൈലത്തിന്റെ സഹകരണത്തോടെയാണ്‌ ക്യാമ്പ് സംഘടിപ്പിച്ചത്‌. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. 
വിവിധ സ്കൂളുകളിലെ 250ൽപ്പരം എട്ടാം ക്ലാസ് വിദ്യാർഥികൾ പങ്കെടുത്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭാ ബാലൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജാ രതീഷ്, അംഗം വി അനിത, മുൻ ഡിഇഒ കെ പി കൃഷ്ണദാസ്, പി കെ മെമ്മോറിയൽ ഗ്രന്ഥശാലാ ഭരണസമിതിയംഗം പി അരുൺ കുമാർ, അധ്യാപിക ജസ്ന, ഫാക്കൽറ്റി ഷംനാദ് ഷാജഹാൻ, സനീഷ് കെ ജനാർദനൻ എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home