ആലപ്പുഴയിൽ 
ശുദ്ധജലമേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 12:24 AM | 0 min read

 ആലപ്പുഴ

നഗcരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നിർമിച്ച നാല് ഉന്നത ജലസംഭരണികൾ മന്ത്രി റോഷി അഗസ്റ്റിൻ സമർപ്പിച്ചു. കൊമ്മാടിയിലെ 21 ലക്ഷം ലിറ്റർ ശേഷിയുടെയും തത്തംപള്ളിയിൽ 12 ലക്ഷം ലിറ്റർ ശേഷിയുടെയും ചാത്തനാട്ടെ 16 ലക്ഷം ലിറ്റർ ശേഷിയുടെയും ഉന്നത ജലസംഭരണിയും അഞ്ച്‌ ലക്ഷം ലിറ്റർ ശേഷിയായ ഭൂതല സംഭരണിയും  വടികാട്‌ 16 ലക്ഷം ലിറ്റർ ശേഷിയുടെ ഉന്നത ജലസംഭരണിയും മൂന്ന്‌ ലക്ഷം ലിറ്റർ ശേഷിയായ ഭൂതല സംഭരണിയുമാണ്‌ മന്ത്രി ഉദ്ഘാടനംചെയ്‌തത്. 
   ആലപ്പുഴ നഗരസഭ അമൃത്, കിഫ്ബി പദ്ധതികൾ മുഖാന്തിരം വടികാട്, തത്തംപള്ളി, ചാത്തനാട്, കൊമ്മാടി എന്നിവിടങ്ങളിൽ 28.63 കോടി രൂപ ചെലവഴിച്ചാണ് ജലസംഭരണികളുടെ നിർമാണം പൂർത്തിയാക്കിയത്‌. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ അലക്‌സ് വർഗീസ് മുഖ്യാതിഥിയായി. ചാത്തനാട്ടെ ചടങ്ങിൽ സൂപ്രണ്ടിങ്‌ എൻജിനീയർ എം ഹരികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജലസംഭരണികളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച മലപ്പുറത്തെ മിഡ്‌ലാൻഡ് കൺസ്ട്രക്ഷൻ അധികൃതരെ മന്ത്രി ആദരിച്ചു.  
  ചാത്തനാടും കൊമ്മാടിയിലും സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങുകളിൽ  നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ, ജനപ്രതിനിധികളായ ഗോപിക വിജയപ്രസാദ്, എം ആർ പ്രേം, റീഗോ രാജു, കെ ബാബു, മോനിഷ ശ്യാം, ബിജി ശങ്കർ, വാട്ടർ അതോറിറ്റി എക്‌സി. എൻജിനീയർ ജിനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home