ബോണസ് തുക തിരിച്ചുപിടിച്ചതിൽ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 02:33 AM | 0 min read

ആലപ്പുഴ
കയർഫെഡ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയു കയർഫെഡ് ഹെഡ്‌ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കയർഫെഡ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി ചർച്ചചെയ്‌ത്‌ അംഗീകരിച്ച ബോണസ് തുക തിരിച്ചുപിടിച്ച മാനേജിങ്‌ ഡയറക്‌ടറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം, താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നീ ആവശ്യങ്ങളും സമരം ആവശ്യപ്പെട്ടു. 
  സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി പ്രജീഷ്, വൈസ് പ്രസിഡന്റ് ഐസക്ക് ജയിംസ്, പി വി വിവൻ, ജയലക്ഷ്‌മി, ഗോപൻ, സുമേഷ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home