അന്ധവിശ്വാസവും അനാചാരവും വലിയ വിപത്ത്‌: പി പി ചിത്തരഞ്‌ജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 12:43 AM | 0 min read

ആലപ്പുഴ
അന്ധവിശ്വാസവും അനാചാരവും വഴി ഇരുണ്ടകാലത്തേക്ക്‌ മടങ്ങുന്ന ചിന്തകൾ കേരളത്തിലും വളർന്നുവരുന്നതായി പി പി ചിത്തരഞ്‌ജൻ എംഎൽഎ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു എംഎൽഎ. ശാസ്‌ത്രബോധത്തിനും യുക്തിചിന്തയ്‌ക്കും സമൂഹം വലിയ പ്രാധാന്യം നൽകുമ്പോഴും ഇത്തരം ചിന്തകൾ വലിയ ഭവിഷ്യത്താണ്‌ സൃഷ്‌ടിക്കുന്നത്‌.
പുതിയ തലമുറയെ അറിവിന്റെ ലോകത്തേ്‌ നയിക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്‌ ദേശാഭിമാനി ഏറ്റെടുക്കുന്നത്‌. വിദ്യാർഥികളെ ചരിത്രത്തെയും സാമൂഹിക വികാസത്തെയും കുറിച്ച്‌ ബോധവാന്മാരാക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാൻ വലിയ ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home