പിറന്നാൾ മധുരം നൽകി വേലിക്കകത്ത്‌ വീട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 12:41 AM | 0 min read

 
അമ്പലപ്പുഴ
വി എസ് അച്യുതാനന്ദന്റെ 101–--ാം ജന്മദിനം സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വി എസിന്റെ  പറവൂർ വേലിക്കകത്ത്‌ വീട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വി എസിന്റെ ചിത്രം ആലേഖനം ചെയ്‌ത കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്‌ജൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ആർ രാഹുൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ മോഹൻകുമാർ, വി കെ ബൈജു, സി ഷാംജി, എ പി ഗുരുലാൽ, പി ജി സൈറസ്, ലോക്കൽ സെക്രട്ടറി എൻ പി വിദ്യാനന്ദൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീശൻ, കെ പി സത്യകീർത്തി, വി എസിന്റെ ഭാര്യാ സഹോദരിയുടെ മകൻ റെജി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home