തൊഴിലുറപ്പ് തൊഴിലാളികൾ 
മാർച്ചും ധർണയും നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 02:01 AM | 0 min read

 മാരാരിക്കുളം 

എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റികളുടെ  നേതൃത്വത്തിൽ വിവിധ പോസ്റ്റ്‌ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതിക്ക്‌ കൂടുതൽ തുക അനുവദിക്കുക, ലേബർ ബജറ്റ് വർധിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
യൂണിയൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ കമ്മിറ്റി കാട്ടൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യൂണിയൻ ജില്ലാ സെക്രട്ടറി പി പി സംഗീത ഉദ്ഘാടനംചെയ്‌തു. ഷീല സുരേഷ് അധ്യക്ഷയായി. ഇന്ദിര തിലകൻ, പി തങ്കമണി, ജി ലളിത എന്നിവർ സംസാരിച്ചു.
യൂണിയൻ ആര്യാട് പഞ്ചായത്ത്‌ കമ്മിറ്റി കോമളപുരം പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഡി ഷാജി ഉദ്ഘാടനംചെയ്‌തു. പി വി രമേശൻ അധ്യക്ഷനായി. ബി ബിപിൻരാജ്, രാജേഷ് ജോസഫ്, എച്ച് സുധീർലാൽ, കവിത ഹരിദാസ്, ജി ബിജുമോൻ, പി രൂപേഷ്, പ്രസന്ന രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
യൂണിയൻ മുഹമ്മ പഞ്ചായത്ത്‌ കമ്മിറ്റി മുഹമ്മ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഡി ഷാജി ഉദ്ഘാടനംചെയ്‌തു. ടി പി മംഗളാമ്മ അധ്യക്ഷയായി. സ്വപ്‌ന ഷാബു, കെ  സലിമോൻ, കെ ഡി അനിൽകുമാർ, സിന്ധു രാജീവ്‌, സേതുഭായി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home