23 ഏക്കറിൽ നെൽകൃഷി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 01:21 AM | 0 min read

ചേർത്തല
പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളുടെ അതിർത്തിയിലെ ആറാംവേലി പാടശേഖരത്തിൽ നെൽകൃഷി തുടങ്ങി. കർഷകക്കൂട്ടായ്‌മ നേതൃത്വത്തിലാണ്‌ 23 ഏക്കറിലെ കൃഷി. ഗ്രാമ–-ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയാണ്‌ കൃഷി. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി ആർ രജിത വിത്തുവിതയ്‌ക്കൽ ഉദ്ഘാടനംചെയ്‌തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ രാഗിണി രമണൻ അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ്‌ കെ ഇ കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഉദ്യോഗസ്ഥരായ റെജി, അനിലൻ, പ്രീതി, പഞ്ചായത്തംഗം ഹരിഷ്‌മ വിനോദ്, കർഷകരായ അശ്വേന്ദ്രൻ, ജോർജ് ജോസഫ് കടവൻതുരുത്തി, വിജയൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home