അക്ഷരം തൊട്ട്‌ കുരുന്നുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:30 AM | 0 min read

ആലപ്പുഴ
വിദ്യാരംഭദിനമായ ഞായറാഴ്ച ജില്ലയിൽ ആയിരക്കണക്കിന്‌ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ജില്ലയിലെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലും പൊതുഇടങ്ങൾ കേന്ദ്രീകരിച്ചും കുട്ടികളെ എഴുത്തിനിരുത്തി.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലായി സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറ്റ പരിപാടികളും സംഘടിപ്പിച്ചു. പൂപ്പള്ളിക്കാവ്‌ ദേവീക്ഷേത്രം, തോണ്ടൻകുളങ്ങര ശ്രീമുത്താരമ്മൻ ക്ഷേത്രം, പാട്ടുകളം ശ്രീ രാജരാജശ്വേരി മഹാദേവി ക്ഷേത്രം, ചന്ദനക്കാവ്‌ അണ്ണാവി ശ്രീസരസ്വതി കോവിൽ, കിടങ്ങാംപറമ്പ്‌ ശ്രീഭുവനേശ്വരി, പല്ലന ശ്രീപോർക്കലി, വളവനാട്‌ ശ്രീലക്ഷ്‌മി നാരായണ, അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, അറവുകാട്‌ ശ്രീദേവി തുടങ്ങിയ ക്ഷേത്രങ്ങളിലും എസ്‌എൻഡിപി ശാഖകളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.   
മഹാകവി കുഞ്ചൻനമ്പ്യാർ സ്മാരകത്തിലെ സ്മൃതി മണ്ഡപത്തിനു സമീപമുള്ള ഓഡിറ്റോറിയത്തിൽ എച്ച് സലാം എംഎൽഎ, സ്മാരക സമിതി ചെയർമാൻ പ്രൊഫ. എൻ ഗോപിനാഥപിള്ള, ശ്രീകുമാർ വർമ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. സംഗീതം, നൃത്തം, കളരി തുടങ്ങി വിവിധ മേഖലകളിലും കുഞ്ഞുങ്ങൾ അരങ്ങേറ്റം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home