എ ശിവരാജൻ സ്മാരക പുരസ്‌കാരം 
ജി സുധാകരന് സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:27 AM | 0 min read

മാരാരിക്കുളം
മികച്ച പൊതുപ്രവർത്തകനുള്ള മൂന്നാമത് എ ശിവരാജൻ സ്മാരക പുരസ്‌കാരം മുതിർന്ന സിപിഐ എം നേതാവ്‌  ജി സുധാകരന് സമ്മാനിച്ചു. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ ശിവരാജന്റെ സ്‌മരണാർഥം കുടുംബട്രസ്‌റ്റ്‌ ഏർപ്പെടുത്തിയതാണ്‌ പുരസ്‌കാരം.
എ ശിവരാജൻ, സിപിഐ ആര്യാട് വെസ്റ്റ് ലോക്കൽ സെക്രട്ടറിയായിരുന്ന  കെ ശിവപാലൻ  എന്നിവരുടെ അനുസ്മരണച്ചടങ്ങിൽ മുന്‍ മന്ത്രി മുല്ലക്കര രത്നാകരനാണ്‌ പുരസ്‌കാരം നൽകിയത് . 
ആര്യാട് എസ് കുമാരൻ സ്മാരക മന്ദിരത്തിന് സമീപമുള്ള സ്മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.  
സംഘാടകസമിതി ചെയർമാൻ എസ്  സന്തോഷ്‌ലാൽ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി.  
പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, പി കെ മേദിനി, ആർ ജയസിംഹൻ, സനൂപ് കുഞ്ഞുമോൻ, ഇ കെ ജയൻ, കെ ഡി വേണു, എം കണ്ണൻ, എസ് കല, എസ് സജിത്ത് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home