വനിതാസാഹിതി കൺവൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:46 AM | 0 min read

മങ്കൊമ്പ്
വനിതാസാഹിതി കുട്ടനാട് ഏരിയ കൺവൻഷൻ പുളിങ്കുന്ന് ലോക്കൽ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സഫിയ സുധീർ ഉദ്‌ഘാടനംചെയ്‌തു. 
പുളിങ്കുന്ന് സിഡിഎസ് ചെയർപേഴ്സൺ ലക്ഷമിക്കുട്ടിയമ്മ അധ്യക്ഷയായി. തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ കുട്ടനാട് ജനറൽ സെക്രട്ടറി ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. അഖില കേരള ചിത്രരചന മത്സരത്തിൽ സമ്മാനം നേടിയ രോഹിണി താമരച്ചാലിലിനെ അനുമോദിച്ചു. 
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി രമേശ്‌കുമാർ, വൈസ്‌പ്രസിഡന്റ്‌ എസ് ജതീന്ദ്രൻ, ഏരിയ സെക്രട്ടറി വി വിത്തവാൻ, ഏരിയ പ്രസിഡന്റ്‌ കുരുവിള തോമസ്, തങ്കമണി ചന്ദ്രൻ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: രോഹിണി താമരച്ചാലിൽ (പ്രസിഡന്റ്‌), തങ്കമണി ചന്ദ്രൻ (സെക്രട്ടറി).
 


deshabhimani section

Related News

View More
0 comments
Sort by

Home