കുട്ടികൾക്ക്‌ സംവാദസദസുമായി 
വിമുക്തി മിഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 01:32 AM | 0 min read

 
ആലപ്പുഴ
ജില്ലാ എക്‌സൈസ് ഡിവിഷന്റെ കീഴിലുള്ള എല്ലാ റേഞ്ചുകളിലും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി സംവാദസദസ്‌ സംഘടിപ്പിക്കും. കുട്ടികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സദസ്സുകൾ സംഘടിപ്പിക്കുന്നത്. ആലപ്പുഴ റേഞ്ച് പരിധിയിലെ സംവാദസദസ് ബുധനാഴ്‌ച കാട്ടൂർ ഹോളി ഫാമിലി എച്ച്‌എസ്‌എസിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത ഉദ്ഘാടനംചെയ്യും. എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഒമ്പത്‌ റെയിഞ്ച് പരിധിയിൽ സംവാദസദസുകൾ നടക്കും. 
റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ സാമൂഹിക–-സാംസ്കാരിക–-സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ  തുടങ്ങിയവ പങ്കാളികളാകും. ലഹരിയിൽനിന്ന് അകന്നുനിൽക്കുന്നതിന്‌ വിദ്യാർഥികൾക്ക് സ്വീകരിക്കാവുന്ന മാർഗങ്ങൾ, ലഹരി ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ, ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും ക്രിയാത്മക പങ്കാളിത്തം, ലഹരി ഉപയോഗം സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു എന്നിവയാണ് സംവാദ വിഷയങ്ങൾ.


deshabhimani section

Related News

View More
0 comments
Sort by

Home