വിജയികള്‍ക്ക്‌ സമ്മാനം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 12:55 AM | 0 min read

ആലപ്പുഴ
നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പി പി ചിത്തരഞ്‌ജൻ എംഎൽഎ വിതരണംചെയ്‌തു. ചടങ്ങിൽ കലക്‌ടർ അലക്‌സ് വർഗീസ് അധ്യക്ഷനായി. സ്‌കൂൾക്കുട്ടികൾക്കുള്ള നിറച്ചാർത്ത് മത്സരം, സ്‌കൂൾ, പൊതുവിഭാഗങ്ങളിലായി സംഘടിപ്പിച്ച കമന്ററി മത്സരം, ഭാഗ്യചിഹ്നത്തിന് പേര് നിർദേശിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞടുത്ത വിജയിക്ക് മുല്ലയ്‌ക്കൽ നൂർ ജ്വല്ലറി സ്‌പോൺസർ ചെയ്‌ത സ്വർണനാണയം, 2023ലെ പ്രവചനമത്സര വിജയിക്കുള്ള പി ടി ചെറിയാൻ സ്‌മാരക ക്യാഷ് പ്രൈസ്, തീം സോങ് രചയിതാവിനുള്ള മെമന്റോ തുടങ്ങിയവയാണ് വിതരണംചെയ്‌തത്. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ എസ് സുമേഷ്, കമ്മിറ്റിയംഗങ്ങളായ റോയ് പാലത്ര, പി കെ ബൈജു, കെ എ കബീർ, സുഭാഷ് ബാബു, അബ്‌ദുൾ സലാം ലബ്ബ, രമേശൻ ചെമ്മാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home