പണിയാകില്ല, ക്ലിയറാണ്‌ എട്ടിന്റെ പാഠം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 12:18 AM | 0 min read

കാർത്തികപ്പള്ളി

മോട്ടോർ വാഹന വകുപ്പിന്റെ ആധുനികവൽക്കരിച്ച ഡ്രൈവിങ്‌ ടെസ്‌റ്റ്‌ ഗ്രൗണ്ട് വ്യാഴം പകൽ മൂന്നിന്‌ ഹരിപ്പാട് മുട്ടം ആറാട്ട് കൊട്ടാരത്തിന് സമീപം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനംചെയ്യും. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനാകും. ആലപ്പുഴ ആർടിഒ എ കെ ദിലു ആദ്യ ടെസ്‌റ്റ്‌ ഫ്ലാഗ് ഓഫ്‌ചെയ്യും. 
താലൂക്കിലെ ഡ്രൈവിങ്‌ സ്‌കൂളുകളുടെ കൂട്ടായ്‌മയായ കാർത്തികപ്പള്ളി താലൂക്ക് ഡ്രൈവിങ്‌ ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് മുട്ടം ആറാട്ട് കൊട്ടാരത്തിന് സമീപം മൂന്നരയേക്കർ സ്ഥലത്ത് ടെസ്‌റ്റിങ്‌ ഗ്രൗണ്ട്‌ ഒരുക്കിയത്‌. വിശാലമായ പാർക്കിങ്‌, വിശ്രമമുറികൾ, ഓഫീസ്, ശുചിമുറികൾ, ഏറ്റവും പുതിയ നിയമമനുസരിച്ചുള്ള ടെസ്‌റ്റിങ്‌ സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ട്‌. കായംകുളം റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസിന്റെ കീഴിലെ എല്ലാ ടെസ്‌റ്റുകളും ഇനി ഇവിടെ നടത്തും. മൂന്നേകാൽ കോടി രൂപയാണ്‌ ചെലവ്‌. 
  ആദ്യഘട്ടത്തിൽ ടൂവീലർ, ഫോർവീലർ എന്നിവയ്‌ക്കാണ്‌ ടെസ്‌റ്റിങ്‌ സൗകര്യം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഹെവി വെഹിക്കിളുകൾക്കുള്ള ഗ്രൗണ്ടിന്റെയും ടൂവീലർ, ഫോർവീലർ എന്നിവയ്‌ക്കായി രണ്ടാമത്തെ ഗ്രൗണ്ടിന്റെയും നിർമാണം പൂർത്തിയാക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home