ഫലം പ്രവചിക്കാം, 
സമ്മാനം നേടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 02:00 AM | 0 min read

ആലപ്പുഴ
നെഹ്‌റുട്രോഫി വള്ളംകളി മത്സരത്തിൽ ജേതാവാകുന്ന ചുണ്ടൻവള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജ്വല്ലറി സ്‌പോൺസർ ചെയ്യുന്ന പി ടി ചെറിയാൻ സ്‌മാരക ക്യാഷ് അവാർഡ് (10,001 രൂപ) സമ്മാനമായി ലഭിക്കും. നെഹ്‌റുട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്‌ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ തപാൽകാർഡിൽ എഴുതി തപാലിൽ അയക്കണം. ഒരാൾക്ക് ഒരുവള്ളത്തിന്റെ പേര്‌ മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകൾ അയയ്‌ക്കുന്നവരുടെ എൻട്രികൾ തള്ളും. 
കാർഡിൽ നെഹ്‌റുട്രോഫി പ്രവചനമത്സരം- 2024 എന്നെഴുതണം. 27- വരെ ലഭിക്കുന്ന എൻട്രികളാണ് പരിഗണിക്കുക. വിലാസം: കൺവീനർ, നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, ആലപ്പുഴ- –- 688001. ഫോൺ: 0477–-2251349


deshabhimani section

Related News

View More
0 comments
Sort by

Home