അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 12:14 AM | 0 min read

ഹരിപ്പാട് 
കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവനെ അനുസ്‌മരിച്ചു. ജീവിതശൈലീ രോഗനിർണയ ക്യാമ്പും നടന്നു. ഹരിപ്പാട് എടിഒ കെ പി ഷിബു ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ്‌ ടി എസ് എ മനാഫ് അധ്യക്ഷനായി. മുൻ ജില്ലാ പ്രസിഡന്റ്‌ ഇ ബി വേണുഗോപാൽ അഴീക്കോടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. 
ജില്ലാ സെക്രട്ടറി എ അൻസാർ, ട്രഷറർ ആർ ജയൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ ഷാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രമ്യ രാജു, യൂണിറ്റ് വൈസ്‌പ്രസിഡന്റ്‌ സി എം അൻസാരി  എന്നിവർ സംസാരിച്ചു. ഡോ. ശർമ ക്യാമ്പ്‌ നയിച്ചു. യൂണിറ്റ് സെക്രട്ടറി ദീപ് ജനാർദനൻ സ്വാഗതവും  ജോയിന്റ്‌ സെക്രട്ടറി പി എസ് ജയൻ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home