സ്കൂട്ടർ മോഷണം; 
2 യുവാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 12:24 AM | 0 min read

കാർത്തികപ്പള്ളി
സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ട്‌ യുവാക്കൾ അറസ്റ്റിൽ. മുതുകുളം തെക്ക് ശ്രീ മന്ദിരത്തിൽ സോജേഷ് നാഥ് (36), മുതുകുളം തെക്ക് സന്തോഷ് ഭവനത്തിൽ  സന്തോഷ് കുമാർ (38) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് ഫെഡറൽ ബാങ്കിന് മുന്നിൽ വച്ചിരുന്ന പത്തിയൂർ വിശാഖം വീട്ടിൽ വിനോദിന്റെ സ്കൂട്ടർ ആണ് വ്യാഴം പകൽ 12ന്‌ ഇരുവരും ചേർന്ന് മോഷ്ടിച്ചത്.  മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുത്തു. 
ഇവർക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ മറ്റൊരു ബൈക്ക് മോഷണ കേസ്‌ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര എസ്എച്ച്ഒ ജെ നിസാമുദ്ദീൻ, എസ്ഐ ബജിത്ത് ലാൽ, എഎസ്ഐ ലെതി, പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു എസ് നായർ, രതീഷ്, എസ് വിഷ്ണു, അഖിൽ മുരളി, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


deshabhimani section

Related News

View More
0 comments
Sort by

Home