ഗാന്ധിഭവനിൽ ഓണാഘോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 12:02 AM | 0 min read

ഹരിപ്പാട്
ജില്ലയിലെ സൈനിക–- അർധസൈനിക കൂട്ടായ്‌മയായ ഗാർഡിയൻസ് ഓഫ് ദ നേഷൻ ആയാപറമ്പ് ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. റിട്ട. ഡിവൈഎസ്‌പി സുഭാഷ് ചേർത്തലയും ഗാന്ധിഭവനിലെ മുതിർന്ന അംഗം കല്ല്യാണി അമ്മയും ചേർന്ന് ഉദ്‌ഘാടനംചെയ്തു. സുരേഷ് ഹരിപ്പാട് അധ്യക്ഷനായി. ഗാന്ധിഭവൻ ചെയർമാൻ ജി രവീന്ദ്രൻപിള്ള, ഡയറക്ടർ മുഹമ്മദ് ഷെമീർ, ഭരണസമിതി അംഗം സുന്ദരം പ്രഭാകർ എന്നിവർ സംസാരിച്ചു.
  വിവിധ കലാപരിപാടികൾ, കുട്ടികളുടെ മെഗാ തിരുവാതിര കളി, കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിച്ചു. മോഹനൻ ചിങ്ങോലി, ജിഎൻഎ പ്രസിഡന്റ്‌ കൃഷ്ണൻ ചെട്ടികുളങ്ങര, സെക്രട്ടറി ശശി പട്ടോളമാർക്കറ്റ്, വിനോദ് ചിങ്ങോലി, അജയകുമാർ, ഹരിദാസൻ, പ്രകാശ്, അമ്പിളി, സനൽകുമാർപിള്ള ചെറുതന, അർജുൻ, മുരളീധരൻ എന്നിവർ നേതൃത്വംനൽകി.


deshabhimani section

Related News

View More
0 comments
Sort by

Home