ഓണനിറവിൽ നാടും നഗരവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 12:10 AM | 0 min read

ആലപ്പുഴ
പൂവിളികളും പൂക്കളങ്ങളുമായി പൊന്നോണത്തെ വരവേറ്റ്‌ മലയാളികൾ. ജില്ലയിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷദിനങ്ങളിൽ പച്ചക്കറി മാർക്കറ്റുകളിലും വസ്‌ത്ര വ്യാപാരശാലകളിലും വൻ തിരക്കായിരുന്നു.
തകഴി
എടത്വ വിദ്യാവിനോദിനി ഗ്രന്ഥശാല ഓണാഘോഷ പരിപാടികൾ നടത്തി. മത്സരവിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ട്രോഫികൾ സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനം എടത്വ ജോർജിയൻ പബ്ലിക് സ്‌കൂൾ വിദ്യാർഥി എം ദേവനന്ദ ഉദ്‌ഘാടനംചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് തോമസുകുട്ടി ബെനഡിക്‌ട്‌ അധ്യക്ഷനായി. സെക്രട്ടറി ഐസക് രാജു, അജി കടയ്‌ക്കൽ, സനു കടയ്‌ക്കൽ, കുഞ്ഞുമോൾ കുര്യൻ, വി സി രാജു, എം ജി പ്രകാശ്, രമേശ് ആശാരിപറമ്പിൽ, എം ജി പ്രസന്നകുമാർ, ജോൺസൺ അമ്പിയായം എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home