ഓണക്കിറ്റ്‌ വിതരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:38 AM | 0 min read

ആലപ്പുഴ
സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കോടതി മേഖലാ കമ്മിറ്റി ജോലിയിൽനിന്ന് പിരിഞ്ഞുപോയ തൊഴിലാളികൾക്കുള്ള  ഓണക്കിറ്റ് വിതരണംചെയ്‌തു. ജില്ലാ സെക്രട്ടറി വി ബി അശോകൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം കെ യു സലിം  അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി ടി രാജേഷ്, വൈസ് പ്രസിഡന്റ് എം കെ വിശ്വൻ, സിപിഐഎം ജില്ലാ കോടതി ലോക്കൽ സെക്രട്ടറി പി കെ സുധീഷ്, മേഖല സെക്രട്ടറി ജി ശിവൻകുട്ടി, കെ എച്ച് അശോക്‌കുമാർ, കെ ഡി ബാബു എന്നിവർ സംസാരിച്ചു.
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ 100 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണംചെയ്തു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷയായി. സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ രാജീവ് വാര്യർ, റോജസ് ജോസ്, കേണൽ സി വിജയകുമാർ, നസീർ പുന്നക്കൽ, വേണു അയിലാറ്റ്, കെ എസ് ഗിരീഷ് ബാബു, ഷഫീർ ഖാൻ, ലക്ഷ്മി ലോബി, ശ്രീജ ഗിരീഷ്, ഡി ചന്ദ്രൻ, ബിജുമോൻ, അബ്ദുൾ കരിം എന്നിവർ സംസാരിച്ചു.
ആലപ്പുഴ ന്യൂമോഡൽ കയർ മാറ്റ്സ് ആൻഡ്‌ മാറ്റിങ്‌സ്‌ സൊസൈറ്റിയിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണംചെയ്തു. സംഘം സെക്രട്ടറി ബി എച്ച് രാജീവ് ഉദ്‌ഘാടനംചെയ്‌തു. ഭരണസമിതിയംഗങ്ങളായ കെ എസ് രാജീവൻ, എസ് രാജേന്ദ്രൻ, ബി ആർ പ്രകാശൻ, എം ജ്യോതി, എഐടിയുസി ജില്ലാ ജോയിൻറ്‌  സെക്രട്ടറി ആർ പ്രദീപ് എന്നിവർ സംസാരിച്ചു.
പരസ്പര സഹായ നിധി സാമൂഹ്യ സേവന സന്നദ്ധ സമിതി സൗജന്യ ഓണക്കിറ്റുകൾ വിതരണംചെയ്തു. പ്രസിഡന്റ്‌ പി ജ്യോതിസ് ഉദ്‌ഘാടനംചെയ്തു. പരസ്പര വനിത ക്ഷേമ സംഘം പ്രസിഡന്റ്‌ ജയ സുരേഷ് അധ്യക്ഷയായി. സെക്രട്ടറി എച്ച് ഡി രാജേഷ്, മുനിസിപ്പൽ കൗൺസിലർ ഡി പി മധു, ശകുന്തള ഉദയൻ,എച്ച് സലീം എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home