ഓണം വിപണനമേള തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 12:39 AM | 0 min read

മാവേലിക്കര
ഈരേഴ സർവീസ് സഹകരണബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം വിപണനമേള തുടങ്ങി. ആലപ്പുഴ സഹകരണ സ്‌പിന്നിങ് മിൽ ചെയർമാൻ എ മഹേന്ദ്രൻ ആദ്യവിൽപ്പന നടത്തി. ബാങ്ക് പ്രസിഡന്റ് കെ മോഹനൻ ഉണ്ണിത്താൻ അധ്യക്ഷനായി. കെ വാസുദേവൻ, സരള മോഹൻ, രശ്‌മി അഭിലാഷ്, ആർ രാധാകൃഷ്‌ണപിള്ള, ഹരികുമാർ, അഭിലാഷ് മലമേൽ, രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
പെരുങ്ങാല സര്‍വീസ് സഹകരണബാങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം വിപണനമേള തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ ബി പ്രേംദീപ് ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. 
മാങ്കാംകുഴി സർവീസ് സഹകരണബാങ്ക്‌ മാർക്കറ്റിൽ പ്രവർത്തിച്ചുവരുന്ന നീതി സ്‌റ്റോറിൽ ഓണം പ്രമാണിച്ച് 13 ഇനം പലചരക്ക് സാധനങ്ങൾ ഗവ. സബ്സിഡി നിരക്കിലും മറ്റ് അവശ്യസാധനങ്ങൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലും വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ്‌ എൻ ഗോപാലകൃഷ്‌ണക്കുറുപ്പ് ഉദ്ഘാടനംചെയ്‌തു.
ദേവികുളങ്ങര 
പഞ്ചായത്തിലെ ത്രിവേണി സൂപ്പർ മാർക്കറ്റ് ഓണം വിപണനമേള പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. എസ് രേഖ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ രജനി ബിജു, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത എസ് തമ്പി, ഗോപാലകൃഷ്‌ണൻ വിജയമ്മ, ജി പ്രദീപ്കുമാർ, രാജേഷ്, ടി വിനോദ് എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home