സ്വരക്ഷ പരിശീലനം നൽകി കുടുംബശ്രീ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:43 AM | 0 min read

 മങ്കൊമ്പ്

മുട്ടാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിൽ വിജിലന്റ്‌ ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ലൈഫ് സേവിങ് ടിപ്‌സ്‌ സ്വരക്ഷ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുരമ്യ ഉദ്ഘാടനംചെയ്‌തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ജയ സത്യൻ അധ്യക്ഷയായി. കേരള ഫയർ ആൻഡ് റെസ്‌ക്യൂ തകഴി സ്‌റ്റേഷൻ ഓഫീസർ എസ് സുരേഷ്, എസ് വിധു, വി പി പ്രിൻസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 
 വിവിധ വാർഡുകളിലെ 30 അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലിബിമോൾ വർഗീസ്, പഞ്ചായത്തംഗങ്ങളായ എബ്രഹാം ചാക്കോ, കെ എം ആന്റണി, ലതീഷ്‌കുമാർ, ഡോളിസ്‌കറിയ, മെർലിൻ ബൈജു, ശശികല സുനിൽ, റിനേഷ് ബാബു, പഞ്ചായത്ത് സെക്രട്ടറി ഭാമാദേവി, മെമ്പർ സെക്രട്ടറി എ നൗഫൽ, സിഡിഎസ് വൈസ്‌ചെയർപേഴ്സൺ രാജിനി ബിനു, കമ്യൂണിറ്റി കൗൺസിലർ രേഷ്‌മ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home