ഡിജിറ്റൽ മുദ്രയിൽ മുട്ടാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 12:09 AM | 0 min read

 മങ്കൊമ്പ് 

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ഡിജി കേരളം പദ്ധതി മുട്ടാർ പഞ്ചായത്തിൽ പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി പ്രഖ്യാപനംനടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുരമ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വേണുഗോപാൽ സർട്ടിഫിക്കറ്റ് വിതരണംചെയ്‌തു. 
  തദ്ദേശ ജോയിന്റ്‌ ഡയറക്‌ടർ ബിനു ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്‌ടർ അലക്‌സ്‌, വൈസ്‌പ്രസിഡന്റ്‌ ബോബൻ ജോസ്, സ്ഥിരംസമിതി ചെയർമാൻമാരായ ലിനി ജോളി, പി ടി വിനോദ്കുമാർ, ലിബിമോൾ വർഗീസ്, ഷില്ലി അലക്‌സ്‌, മോനിച്ചൻ ആന്റണി, ലതീഷ് കുമാർ, ഡോളി സ്‌കറിയ, മെർലിൻ ബൈജു, എബ്രഹാം ചാക്കോ, ശശികല സുനിൽ, റിനേഷ് ബാബു, സെക്രട്ടറി ബിനു ഗോപാൽ, സിഡിഎസ് ചെയർപേഴ്സൺ ജയസത്യൻ എന്നിവർ പങ്കെടുത്തു. 
   ആൻഡ്രോയിഡ് ഫോണിൽ നവമാധ്യമങ്ങൾ ഉപയോഗിക്കാനും മെസേജുകൾ അയക്കാനും സ്വീകരിക്കാനും ഓൺലൈൻ സേവനങ്ങളടക്കം ബാങ്കിങ് ഇടപാടുകൾ ഉപയോഗിക്കുന്നതിനും പരിശീലിപ്പിച്ചാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം കൈവരിച്ചത്. പഞ്ചായത്തിലെ 2491 വീട്‌ സർവേ നടത്തി 982 പേർക്ക് വളണ്ടിയേഴ്സ് മുഖേനപരിശീലനം നൽകി.  മൂല്യനിർണയവും നടത്തിയാണ് ഡിജി കേരളം പ്രഖ്യാപനം നടത്തിയത്.
 


deshabhimani section

Related News

View More
0 comments
Sort by

Home