അയ്യൻകാളിയുടെ ലക്ഷ്യം 
സാക്ഷാത്കരിക്കണം: എ എന്‍ ഷംസീര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 02:02 AM | 0 min read

ചാരുംമൂട്
ഏറ്റവും നന്നായി വിദ്യാഭ്യാസം നേടുകയെന്ന മഹാനായ അയ്യൻകാളിയുടെ ലക്ഷ്യം സാക്ഷാത്കരിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കടുവുങ്കൽ അയ്യൻകാളി സ്മാരക സമിതിയുടെ ഒരുവർഷം നീളുന്ന വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ കുട്ടികൾ മാറണം. നവോത്ഥാന പോരാട്ടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം പുതു തലമുറയ്‌ക്കുണ്ടാകണം. കേരളത്തിലെ പട്ടികജാതി വിദ്യാർഥികൾക്ക് പഠിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയിലെ പട്ടികജാതി വിഭാഗത്തിന്റെ സ്ഥിതി അതല്ലെന്നും സ്പീക്കർ പറഞ്ഞു. 
   എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. സി ആർ മഹേഷ് എം എൽഎ, ബ്ലോക്ക് പഞ്ചായത്തംഗം കെ വി അഭിലാഷ്‌കുമാർ, എൻ മോഹൻകുമാർ, ബിജി പ്രസാദ്, ജി രാജീവ്കുമാർ, തൃദീപ്കുമാർ, എസ് ശിബിൻരാജ്, എ പി ജയൻ, ബാലമുരളീകൃഷ്ണ, എൻ എസ് ശ്രീകുമാർ, പി ഷാജി, ഡോ. എൻ ഉല്ലാസ്, കെ ശിവൻകുട്ടി, എ ചെല്ലപ്പൻ, എൻ മുകേഷ് എന്നിവർ സംസാരിച്ചു. ഡോ. സോന എസ് സോമൻ, ഡോ. പി ജെ അരവിന്ദ് എന്നിവർക്ക് ഐകെഎസ് വജ്രജൂബിലി മികവ് പുരസ്‌കാരം നൽകി. തുടർന്ന് നാടകം അരങ്ങേറി. 15ന് രാവിലെ ഒമ്പതുമുതൽ കലാകായിക മത്സരങ്ങൾ, വൈകിട്ട്‌ നാലിന് തിരുവാതിര, ഏഴിന് നൃത്തസംഗീതരാവ്. 16ന് വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം.


deshabhimani section

Related News

View More
0 comments
Sort by

Home