വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 01:16 AM | 0 min read

 

കായംകുളം
ഒറ്റയ്ക്ക് താമസിക്കുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചശേഷം സ്വർണവും പണവും കവർന്നു.  പ്രതി കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ  ( സുധാലയം ) ധനീഷിനെ (27) കനകക്കുന്ന് പൊലീസ്‌ അറസ്റ്റ് ചെയ്തു. ശനി രാത്രിയാണ്‌ സംഭവം.  
  ആരോ മുട്ടുന്നതുകേട്ട്‌ വീടിന്റെ വാതിൽ തുറന്ന വയോധികയുടെ മുഖത്തേക്ക് മുളകുപൊടി വിതറി അകത്ത് കയറിയ ധനീഷ് അവർ ധരിച്ച ഏഴുപവൻ സ്വർണാഭരണങ്ങൾ  കൈക്കലാക്കി. ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്യാൻ ശ്രമിച്ചെന്നും പൊലീസ്‌ പറഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ഫോണും  കവർന്നശേഷം ഉപദ്രവിച്ചു. മുറി വെളിയിൽനിന്ന്‌ പൂട്ടിയാണ്‌ പ്രതിപോയത്‌. 
   പൊലീസ്‌ എത്തിയാണ്‌ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മോഷ്‌ടിച്ച സ്വർണം വിൽക്കാനായി ധനീഷ്‌ സ്വകാര്യ സ്ഥാപനത്തിലെത്തി. സംശയം തോന്നി ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കായംകുളം ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


deshabhimani section

Related News

View More
0 comments
Sort by

Home