ഹെൽത്തി കേരള കാമ്പയിൻ: ഭക്ഷണശാലകളിൽ പരിശോധന

കഞ്ഞിക്കുഴി
ഹെൽത്തി കേരള കാമ്പയിനിന്റെ ഭാഗമായി മാരാരിക്കുളം കുടുംബരോഗ്യകേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഹോട്ടലുകളിലും മറ്റു ഭക്ഷ്യശാലകളിലും പരിശോധന നടത്തി. പഴകിയതും, ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്‌തുക്കളും, ശുചിത്വമില്ലാതെ സൂക്ഷിച്ച ഇറച്ചിയും പിടിച്ചെടുത്തു നശിപ്പിച്ചു. പുകവലി പാടില്ല ബോർഡ് സ്ഥാപിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യവസ്‌തുക്കൾ നിർമിക്കുകയും വിതരണംചെയ്യുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി ശുചിത്വ നിലവാരം ഉറപ്പാക്കുമെന്നും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസറും മാരാരിക്കുളം കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. ശ്രീദേവി അറിയിച്ചു. കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ റെനീഷ് തോമസ്, സി എസ് സാബു, ടി ടി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments