ഹൃദ്യം..ഹരിതം.. ഈ കാമ്പസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 01:49 AM | 0 min read

 ആലപ്പുഴ

‘‘ഇവിടെ അടിപൊളിയാണ്‌ ചേട്ടാ... റാഗിങ്ങില്ല, അധ്യാപകരും വിദ്യാർഥികളും ഒരു കുടുംബം പോലെയാണ്‌, മന്ത്രി സജി ചെറിയാനും എംഎൽഎമാരായ എം എസ്‌ അരുൺകുമാറും പ്രമോദ്‌ നാരായണനും സുപ്രീ കോടതി ജഡ്‌ജി സി ടി രവികുമാറുമടക്കമുള്ള ഒരുപാട്‌ പ്രമുഖർ പഠിച്ച കാമ്പസാണ്‌, പ്രകൃതി സൗഹൃദമാണ്‌, ചുറ്റുമുള്ള വൃക്ഷശിഖരങ്ങൾ പോലെതന്നെ ഞങ്ങളുടെ ബന്ധവും സൗഹൃദവുമൊക്കെ ഇവിടെ പന്തലിച്ച്‌ നിൽക്കുകയാണ്‌’'–- മാവേലിക്കര ബിഷപ് മൂർ കോളേജിന്റെ ചെയർമാൻ സൂരജ്‌ താമരക്കുളം പറഞ്ഞു. 
വയനാടിനൊരു കൈത്താങ്ങെന്ന പേരിൽ പലഹാരങ്ങളും പാനീയങ്ങളും വിൽക്കുന്ന എൻഎസ്‌എസ്‌ വളന്റിയർമാരും തൊട്ടടുത്തുനിന്ന്‌ പാട്ടുപാടുന്ന കാമ്പസ്‌ മ്യൂസിക്ക്‌ ബാൻഡും ചുറ്റും കൂടിനിൽക്കുന്ന അധ്യാപകരും വിദ്യാർഥികളുമാണ്‌ കവാടം കടന്നുള്ളിലെത്തിയപ്പോൾ ആദ്യം കണ്ണിലുടക്കിയത്‌. ഇന്ത്യയിലെ മികച്ച നൂറ്‌ കോളേജുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്‌മൂർ കോളേജിന്റെ നേട്ടങ്ങൾ പറയാൻ എല്ലാവർക്കും നൂറ്‌ നാവ്‌.


deshabhimani section

Related News

View More
0 comments
Sort by

Home