ചെത്തുതൊഴിലാളി യൂണിയൻ പ്രചാരണജാഥ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 01:44 AM | 0 min read

ആലപ്പുഴ
അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ നടന്ന സമരപ്രചാരണ വാഹനജാഥ അമ്പലപ്പുഴ പുതുപ്പുരയ്ക്കൽ ജങ്‌ഷനിൽ യൂണിയൻ ജോയിന്റ്‌  സെക്രട്ടറി എൻ പി സ്നേഹജൻ ഉദ്‌ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ്‌ വി ഡി അംബുജാക്ഷൻ ജാഥാ ക്യാപ്റ്റനായി . വിവിധ സ്വീകരണയോഗങ്ങളിൽ എ ഓമനക്കുട്ടൻ, കെ ഡി മഹീന്ദ്രൻ, വി കെ സുധാകരൻ, എൻ ടി ഉത്തമൻ, കെ രാജേഷ്, കെ ഡി ബേബിക്കുട്ടൻ, ടി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.  
കോമളപുരത്തു നടന്ന സമാപന സമ്മേളനം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ല വൈസ്‌പ്രസിഡന്റ്‌  അഡ്വ . കെ ആർ ഭഗീരഥൻ, സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, ജാഥാക്യാപ്റ്റൻ വി ഡി അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ സ്വാഗതവും എൻ പി സ്നേഹജൻ നന്ദിയും പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home