വാട്ടർ അതോറിറ്റി ജീവനക്കാർ
പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 12:32 AM | 0 min read

ആലപ്പുഴ
നോർത്ത് പറവൂർ സബ്ഡിവിഷനിലെ മുപ്പത്തടം സെക്ഷനിൽ ഡിസ്‌കണക്ഷൻ നടപടിക്ക്‌ പോയ ജീവനക്കാരെ ഉപഭോക്താവ്‌ മർദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്‌തതിൽ പ്രതിഷേധിച്ച്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും ചേർന്നു.  ആലപ്പുഴ നോർത്ത്, സൗത്ത് ബ്രാഞ്ച് കമ്മിറ്റികൾ ജില്ലാ കേന്ദ്രത്തിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, എടത്വ, ചേർത്തല കമ്മിറ്റികൾ ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു. ജില്ലാ കേന്ദ്രമായ ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി ബി എസ്‌ ബെന്നി വിശദീകരണം നടത്തി. 
സംസ്ഥാന കമ്മിറ്റിയംഗം ടി പി രാജി മോൾ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ്‌ ഷീജ, പ്രമോജ് എസ്‌ ധരൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ വി ബോബൻ, നോർത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ ആമിനാ ബീവി, സെക്രട്ടറി ബി സുമേഷ് എന്നിവർ സംസാരിച്ചു. 
വിവിധ കേന്ദ്രങ്ങളിൽ പി വി സജി, ഡൊമിനിക് പത്രോസ്, വീണ വിജയൻ, കെ സി സഞ്‌ജീവ്, ജെ ബിജു, ജിബിൻ ജോയ്, സി പ്രസന്നൻ, എസ് അനിൽകുമാർ, എസ്‌ രതീഷ് കുമാർ, ആർ സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ, വി വിഷ്ണു, ടി ആർ സാം രാജ്, പി ആർ രാകേഷ്, കെ ബി അനുപ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home