ബോട്ടുകൾക്ക് നങ്കൂരമിടാൻ 
നിരക്കുകൾ നിശ്ചയിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 12:31 AM | 0 min read

ആലപ്പുഴ 
എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി പുന്നമട കായലിൽ നങ്കൂരമിടാൻ മോട്ടോർ ബോട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും നിരക്കുകൾ നിശ്ചയിച്ചു.  നെഹ്റു പവിലിയനും ബോട്ടുചിറയ്ക്കുമിടയിൽ കാറ്റഗറി തിരിച്ചാണ് എൻടിബിആർ സൊസൈറ്റി സൗകര്യം ഏർപ്പെടുത്തിയത്. 
ഗോൾഡ്, സിൽവർ കാറ്റഗറിയിൽ കാഴ്ചക്കാരുടെ ബാഹുല്യം കാരണം രണ്ടു ബാർജുകൾ ഏർപ്പെടുത്തി. അവ പാർക്ക് ചെയ്ത ശേഷമുള്ള സ്ഥലത്തായിരിക്കും പാസ് എടുത്തിട്ടുള്ള ബോട്ടുകൾക്കുള്ള പാർക്കിങ്. ഫിനിഷിങ് പോയിന്റിന് അടുത്ത് പാർക്ക്‌ ചെയ്യുന്നവർക്ക് (കാറ്റഗറി 1) 60000 രൂപയാണ് നിരക്ക് നിശ്ചയിച്ചത് ഫിനിഷിങ് പോയിന്റിൽ നിന്ന് അകലം കൂടുന്തോറും നിരക്ക് കുറയും. 
കാറ്റഗറി നമ്പർ രണ്ടിന് 50000വും കാറ്റഗറി മൂന്നിന് 30000വും കാറ്റഗറി നാലിന് 10000വുമാണ് നിരക്ക്.
 

ബോട്ട് പാർക്കിങ് പാസ് എടുത്തവർക്കുള്ള 
നിർദേശങ്ങൾ 

•കാറ്റഗറിയിൽ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. സ്ഥലംമാറി പാർക്ക് ചെയ്താൽ ബാക്കി തുകയും പിഴയും ഈടാക്കും
•ബോട്ടുകളുടെ ബാഹുല്യം കാരണമോ മറ്റേതെങ്കിലും കാരണത്താലോ പാസ് എടുത്തവർക്ക് കളി കാണാനും ബോട്ട് പാർക്ക് ചെയ്യാനും പറ്റാതെ വന്നാൽ സൊസൈറ്റിക്ക് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.
• നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് 10 ന്‌ മുൻപ് ബോട്ട് പാർക്ക് ചെയ്യണം
• വള്ളംകളി കാണുന്നതിനു മാത്രമാണ് പാസ് നൽകിയിട്ടുളളത്. സൊസൈറ്റിക്ക് നഷ്ടം വരത്തക്ക രീതിയിൽ മാധ്യമ സംപ്രേഷണമോ സോഷ്യൽ മീഡിയയ്ക്കു വേണ്ടിയുള്ള സംപ്രേഷണമോ ഷൂട്ടിങ്ങോ പാടില്ല
• അനധികൃത പാർക്കിങ്ങിന് 50,000 രൂപ പിഴ ഈടാക്കും. ആ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കും. 
• ബോട്ട് പാർക്കുചെയ്യുന്ന സ്ഥലം ക്യാമറാ നിരീക്ഷണത്തിലായിരിക്കും. പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ക്വാഡിലെ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും രേഖകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ നിർദ്ദേശങ്ങൾ  പാലിക്കുകയും ചെയ്യണം.


deshabhimani section

Related News

View More
0 comments
Sort by

Home