ad
Deshabhimani

print edition പറവൂരിലിട്ട നുണക്കല്ല് ; വി ഡി സതീശന്റെ ഫ്ലാറ്റ്‌ തട്ടിപ്പിനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം

STONE SATHEESAN .

മുട്ടിക്കപ്പാടത്ത്‌ പുനർജനി ഫ്ലാറ്റിനായിട്ട കല്ല്‌

വെബ് ഡെസ്ക്

Published on Mar 29, 2026, 12:53 AM | 1 min read

കൊച്ചി: ‘കല്ലിൽ ഒതുങ്ങിയ പദ്ധതി’... പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പുനർജനി ഫ്ലാറ്റ്‌ തട്ടിപ്പിനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പറവൂർ എളന്തിക്കര താഴഞ്ചിറ പാടശേഖരത്തിന്റെ ഭാഗമായി മുട്ടിക്കപ്പാടത്ത്‌ പുനർജനി ഫ്ലാറ്റ്‌ നിർമിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പന്ത്രണ്ട്‌ കുടുംബങ്ങൾക്കായി ആഘോഷപൂർവം കല്ലിട്ടു. വർഷമേറെ കഴിഞ്ഞിട്ടും ഫ്ലാറ്റ്‌ ഉയർന്നില്ല. പദ്ധതി ഉപേക്ഷിച്ചതോടെ സതീശനിട്ട കല്ല്‌ മാത്രം അവശേഷിച്ചു. പുത്തൻവേലിക്കര ശാരദ വിദ്യാമന്ദിർ ട്രസ്‌റ്റ്‌ സ‍ൗജന്യമായി നൽകിയ 15 സെന്റിൽ ഹാബിറ്റാറ്റ്‌ ഫോർ ഹ്യുമാനിറ്റി സംഘടനയുടെ സഹായത്തോടെ ഫ്ലാറ്റ്‌ നിർമിക്കുമെന്നും പ്രഖ്യാപിച്ചു. തണ്ണീർത്തട നിയമപ്രകാരം നിർമാണത്തിന്‌ തടസ്സമുണ്ടെന്നുപറഞ്ഞ്‌ പിന്നീട്‌ പിൻവാങ്ങി. പദ്ധതിയുടെ മറവിൽ പാടശേഖരം നികത്താൻ ശ്രമമുണ്ടെന്നും ആരോപണമുണ്ടായി.

ചിറ്റാറ്റുകര പഞ്ചായത്തിൽ പുനർജനിയുടെ പേരിൽ റിയൽ എസ്‌റ്റേറ്റിനായി വഴിവെട്ടി. ഒരേക്കർ 66 സെന്റിലെ തരിശുനിലത്തിലേക്ക്‌ റോഡ്‌ നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന്‌ സതീശൻ അനുവദിച്ചത്‌ 25 ലക്ഷം രൂപ. പുനർജനി റോഡ്‌ എന്ന്‌ പേരുമിട്ടു. ഇതിനുപുറമേ വൈദ്യുതിലൈനിന്‌ മൂന്നുലക്ഷവും കുടിവെള്ളത്തിന്‌ 1.99 ലക്ഷവും അനുവദിച്ചു. പ്രളയബാധിതരെ സഹായിക്കാൻ ഭൂവുടമ നൽകിയ സ്ഥലത്ത്‌ വ്യവസായ ഗ്രൂപ്പ്‌ ഒരു വീട്‌ നിർമിച്ചിരുന്നു. ഒരുവീട്‌ മാത്രമുണ്ടായിരുന്ന തരിശുനിലത്തേക്ക്‌ റോഡ്‌ നിർമിക്കാനുള്ള ശുഷ്‌കാന്തിക്കുപിന്നിൽ റിയൽ എസ്‌റ്റേറ്റ്‌ താൽപ്പര്യമായിരുന്നു. കെയർ ഹോം പദ്ധതിയിൽ സഹകരണവകുപ്പ്‌ പറവൂർ നഗരസഭ 13–ാംവാർഡിൽ നിർമിച്ച വീടിന്‌ സതീശൻ ‘പുനർജനി’ ബോർഡ്‌ വച്ചു.

പരാതിയായപ്പോൾ ബോർഡും ബാനറും നീക്കി. പ്രളയബാധിതർക്ക്‌ സർക്കാർ പദ്ധതിയിലോ, സ്‌പോൺസർമാരോ, വ്യവസായ, വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്ന വീടുകൾ അന്തിമഘട്ടത്തിലാകുന്പോൾ ചെറിയ സാന്പത്തികസഹായം വാഗ്‌ദാനം ചെയ്‌ത്‌ പുനർജനി ബോർഡ്‌ വയ്‌ക്കുന്നതാണ്‌ സതീശന്റെ പതിവ്‌. പുനർജനി തട്ടിപ്പ്‌ പുറത്തുവന്നപ്പോൾ, 216 വീടുകൾ നിർമിച്ചെന്നായിരുന്നു സതീശന്റെ അവകാശവാദം. സോഷ്യൽ ഓഡിറ്റ്‌ നടത്തുമെന്നും കണക്ക്‌ പുറത്തുവിടുമെന്നും പറഞ്ഞു. എന്നാൽ, ‍ഒന്നുമുണ്ടായില്ല. സ്വരൂപിച്ച പണത്തിന്റെ കണക്കുമില്ല. ചോദ്യങ്ങൾ ഉയർന്നതോടെ സതീശന്റെ വെബ്‌സൈറ്റിൽനിന്ന്‌ പുനർജനി എന്ന ലിങ്ക്‌ തന്നെ അപ്രത്യക്ഷമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home