യുവകർഷക സംഗമവും ആദരിക്കലും

നീലേശ്വരം കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരത്ത് യുവകർഷക സംഗമം സംഘടിപ്പിച്ചു. നീലേശ്വരം ഇ എം എസ് മന്ദിരത്തിലെ ചിണ്ടേട്ടൻ സ്മാരക ഹാളിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം ആർ മുരളി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ നാരായണൻ അധ്യക്ഷനായി. മികച്ച പച്ചക്കറി കർഷകനായ സാബു കാരാക്കോട്, മികച്ച സമ്മിശ്ര കർഷകൻ പ്രജിത്ത് കുമാർ കാഞ്ഞിരപ്പൊയിൽ, മികച്ച ക്ഷീരകർഷകൻ എം ശ്രീജിത്ത് ചാമക്കുഴി, നെൽക്കർഷകൻ രമേശൻ പാലായി, മത്സ്യ കർഷകൻ വിനോദ് നീരൊഴ്‌ക് നീലേശ്വരം എന്നിവരെ ജില്ല സെക്രട്ടറി പി ജനാർദനൻ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി പി ശാന്ത, ജില്ല ജോയിന്റ് സെക്രട്ടറി സി പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ലക്ഷ്മണൻ സ്വാഗതംപറഞ്ഞു.








0 comments