പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കല്‍
പ്രതിഷേധക്കൊടുങ്കാറ്റായി എൽഡിഎഫ് മാർച്ച്

കൊച്ചി
യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കൊച്ചി കോര്‍പറേഷന്‍ മാര്‍ച്ച് പ്രതിഷേധക്കൊടുങ്കാറ്റായി. മേനക ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
കോര്‍പറേഷനു മുന്നില്‍ നടന്ന യോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ ജോർജ് ഇടപ്പരത്തി, എം അനിൽകുമാർ, ജോൺ ഫെർണാണ്ടസ്, അഡ്വ. കെ എസ് അരുൺകുമാർ, കെ വി മനോജ്, എൻ അരുൺ, സോണി ജോബ്, സാബു ജോർജ്, ജോസ് പുത്തൻവീട്ടിൽ, പി ജെ കുഞ്ഞുമോൻ, അനിൽ കാഞ്ഞിലി, ബൈജു പായിപ്ര, സി മണി, കുമ്പളം രവി, സി കെ മണിശങ്കര്‍, എ ജി ഉദയകുമാര്‍, കെ ജെ മാക്സി, പി വി ശ്രീനിജിന്‍, ടി സി സഞ്ജിത്ത്, ഇ കെ ശിവന്‍, വിനോദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
എൽഡിഎഫ് നേതൃത്വത്തിൽ കൊച്ചി കോർപറേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം
പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു
യുഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നു: പി രാജീവ്
കൊച്ചി
തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. പദ്ധതി വിഹിതം വെട്ടികുറച്ചതിനെതിരെ എൽഡിഎഫ് കൊച്ചി കോര്‍പറേഷനു മുന്നില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പവര്‍കട്ട്, പിഎം ശ്രീ പദ്ധതി നടപ്പാക്കല്‍ എന്നിങ്ങനെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മേഖലയിലും നടത്തുന്ന ജനദ്രോഹ നടപടികളുടെ ഭാഗമാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കലും.
ഓരോ വര്‍ഷവും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഈ വിഷയത്തിലെല്ലാം എല്‍ഡിഎഫിനെ അധിക്ഷേപിച്ചിരുന്ന ആളാണ് ഇപ്പോഴത്തെ ധനമന്ത്രി. ആറുമാസത്തോളം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളാകെ സ്‌തംഭിക്കുന്ന നിലയാണിപ്പോള്‍. കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാവരുടെയും അംഗീകാരം നേടിയ ഭരണത്തിനാണ് എല്‍ഡിഎഫ് കൊച്ചി കോര്‍പറേഷനില്‍ നേതൃത്വം നല്‍കിയത്. നല്ല മാറ്റങ്ങള്‍ നാട്ടിലുണ്ടായെന്നും പി രാജീവ് പറഞ്ഞു.








0 comments