സംസ്ഥാന സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പിന് തുടക്കം

പിലിക്കോട് സംസ്ഥാന സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പിന് കാലിക്കടവിൽ തുടക്കം. യോഗ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലുള്ള പതിനൊന്നാമത് ചാമ്പ്യൻഷിപ്പ് സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി അധ്യക്ഷയായി. സംസ്ഥാന യോഗ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി ചന്ദ്രമതി, പഞ്ചായത്തംഗം വി എം കുമാരൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. കെ രാജഗോപാലൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലകൃഷ്ണ സ്വാമി, യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി സജീവ് കുമാർ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രതിനിധി പി പി അശോകൻ, ജില്ലാ പ്രസിഡന്റ് എം വി നാരായണൻ, പി കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ മാണിയാട്ട്, പി വി ഗോവിന്ദൻ, കെ രാജു, ഷൈജു കാലിക്കടവ്, എം ടി പി സുലൈമാൻ, അഡ്വ. പി എം പ്രകാശൻ, എം വി നാരായണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ വി ഗണേഷ് സ്വാഗതവും കെ പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. 14 ജില്ലകളിൽ നിന്നുള്ള 670 കായിക താരങ്ങൾ വെള്ളിയാഴ്ച രജിസ്ട്രേഷൻ പൂർത്തിയാക്കി. ശനി രാവിലെ കരക്കക്കാവ് കാവ് ഓഡിറ്റോറിയത്തിൽ എട്ട് വേദികളിലായി മത്സരം തുടങ്ങും. ജില്ലകളിൽനിന്ന് ആദ്യ മൂന്ന് സ്ഥാനം നേടിയവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിനെത്തുന്നത്. സബ് ജൂനിയർ എ, ബി, സി, ജൂനിയർ എ, ബി, സീനിയർ എ, ബി, സി, ഡി, ഇ, 45 വയസ്സിന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. എല്ലാ പ്രായവിഭാഗങ്ങളിലും ആൺ, പെൺ പ്രത്യേകം മത്സരമുണ്ടാകും. യോഗ ഡാൻസ് മത്സരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ്. അഞ്ചു പേരടങ്ങുന്ന ഫ്രീ ഫ്ലോ യോഗ ഡാൻസ് മത്സരത്തിൽ ആൺ, പെൺ വിഭാഗത്തിന് ഒരുമിച്ചും വെവ്വേറെയും മത്സരിക്കാം. സമപാനം മൂന്നിന് പകൽ ഒന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്യും.








0 comments