ad
Deshabhimani

print edition നേമത്ത്‌ ഇത്തവണയും നേര്‌ പുലരും

V Sivankutty K S Sabarinathan Rajeev Chandrasekhar

വി ശിവൻകുട്ടി, കെ എസ്‌ ശബരീനാഥൻ, രാജീവ്‌ ചന്ദ്രശേഖർ

avatar
ബിജോ ടോമി

Published on Apr 05, 2026, 02:43 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ ശബ്ദം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മനോഹാരിതയിൽ മുഴങ്ങിയ മണ്ണാണ്‌ നേമം. കോൺഗ്രസിന്റെ കൈപിടിച്ച്‌ ബിജെപി തുറന്ന അക്ക‍ൗണ്ട്‌, വി ശിവൻകുട്ടിയിലൂടെ പൂട്ടിച്ച്‌ വർഗീയരാഷ്‌ട്രീയത്തിന്‌ ഇടമില്ലെന്ന്‌ നേമം പ്രഖ്യാപിച്ചു. സിറ്റിങ്‌ എംഎൽഎയും മന്ത്രിയുമായ വി ശിവൻകുട്ടിയാണ്‌ ഇത്തവണയും എൽഡിഎഫ്‌ സ്ഥാനാർഥി.


കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ ആയിരം കോടി രൂപയുടെ വികസനമുയർത്തിയും മന്ത്രിയെന്ന നിലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായി അഞ്ചുവർഷത്തിനിടെ മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിമാത്രം 91 കോടി രൂപയാണ് ചെലവിട്ടത്‌. റോഡ് വികസനത്തിന്‌ 320 കോടി നീക്കിവച്ചു. 70.5 കോടി രൂപ ചെലവില്‍ എട്ടു പുതിയ പാലം. ആരോഗ്യമേഖലയില്‍ 52.3 കോടിയില്‍പ്പരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ചാലയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐടിഐ കെട്ടിടവും പുത്തൻ തലമുറ കോഴ്‌സുകളും ആരംഭിക്കാൻ 18 കോടി രൂപ ചെലവിട്ടു. ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകോത്തര നിലവാരത്തിലുള്ള ‘കംപ്ലീറ്റ് ഫിലിം പ്രൊഡക്‌ഷൻ ഹബ്' ആക്കുന്നതിനായി 150 കോടി രൂപയുടെ ബൃഹത്തായ നവീകരണ പദ്ധതിയാണ് നടപ്പാക്കുന്നത്.


അതേസമയം യുഡിഎഫിനും ബിജെപിക്കും നേമത്ത്‌ ഡീൽ രാഷ്‌ട്രീയമാണ്‌. എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ കോർപറേറ്റ്‌ പണത്തിന്റെ ഹുങ്കിലാണ്‌ അഭിരമിക്കുന്നത്‌. കാശെറിഞ്ഞ്‌ വോട്ടുവാങ്ങാനാണ്‌ ശ്രമം. നിലവിൽ, തിരുവനന്തപുരം കോർപറേഷൻ ക‍ൗൺസിലറായ കെ എസ്‌ ശബരീനാഥനെ കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയത്‌ ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന്‌ ആരോപണമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home