Deshabhimani

print edition ഉഷാകുമാരിയുടെ ഹൃദയംനിറച്ച ലൈഫ്‌

Life.jpg

ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട്ടിൽ ഉഷാകുമാരി

വെബ് ഡെസ്ക്

Published on Apr 07, 2026, 12:00 AM | 1 min read

വിളപ്പിൽ: “പഴയ വീട് പകുതി ഇടിഞ്ഞിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ ഓരോ മഴയിലും വെള്ളംകേറും. ലൈഫ്‌ പദ്ധതിയിലൂടെ സർക്കാർ കൈത്താങ്ങേകിയതോടെ പുതിയ വീട്‌ ലഭിച്ചു. ഇപ്പോൾ സന്തോഷമുണ്ട്’’–പേയാട് ചെറുപാറ സ്വദേശി ഉഷാകുമാരി (69)യുടെ വാക്കുകളിൽ സർക്കാരിന്റെ കരുതലിന്റെ ആത്മവിശ്വാസം.


അർബുദരോഗികൂടിയായ ഉഷാകുമാരിയുടെ ഭർത്താവ്‌ ഗോപിനാഥ് 35 വർഷംമുന്പ്‌ മരിച്ചു. ചെറുമകൻ പ്രിൻസും ഭാര്യ അൻസിയും കൂടെയുണ്ട്‌. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ ആദ്യ തുക കിട്ടി വീടുപണി ആരംഭിച്ചു. പണിപൂർത്തിയാക്കാനാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു.


എന്നാൽ, പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഗഡുക്കൾ കിട്ടിയതെന്ന് ഉഷാകുമാരി പറഞ്ഞു. "10 വർഷംമുന്പ്‌ ഒരു വീടിനായി പല പദ്ധതിയിലും അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല. എൽഡിഎഫ് ഭരണത്തിൽ സാധാരണക്കാർക്ക് കിട്ടുന്ന പരിഗണന വലുതാണ്.


കോവിഡ് സമയത്ത് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാരിന്റെ സഹായവും പരിസരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരുതലിലുമാണ് ജീവിച്ചത്‌'– ഉഷാകുമാരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home