ad
Deshabhimani

പോരാട്ടങ്ങളുടെ മണ്ണ്‌

a
avatar
പി പ്രശാന്ത്‌കുമാർ

Published on Mar 19, 2026, 12:49 AM | 2 min read


തിരൂരങ്ങാടി

മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായ തിരൂരങ്ങാടിക്ക്‌ പോരാട്ടങ്ങളുടെ ചരിത്രമുണ്ട്‌. 1921ലെ മലബാര്‍ സമര സ്മരണകളും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ഏറ്റുമുട്ടിയ ധീര ദേശാഭിമാനി ആലി മുസ്ല്യാരുടെ ഓർമകളുമെല്ലാം തിരൂരങ്ങാടിയുടെ അടയാളമാണ്‌. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. 1957ലാണ് മണ്ഡലം രൂപീകൃതമായത്. അന്ന് മൂന്നിയൂർ, വള്ളിക്കുന്ന്, പെരുവള്ളൂർ, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പരപ്പനങ്ങാടി, എ ആർ നഗർ പഞ്ചായത്തുകളാണ് ഉൾപ്പെട്ടിരുന്നത്. 2011ൽ പുതിയ രൂപത്തിലേക്ക് മാറി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിച്ച മണ്ഡലംകൂടിയാണിത്‌. 1995ലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. 1983ൽ കെ അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രി.

എ കെ ആന്റണിയൊഴികെ ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുസ്ലിംലീഗാണ്. ഇടതുപക്ഷത്തിന് പിന്തുണ കൂടുന്ന മണ്ഡലംകൂടിയാണ് തിരൂരങ്ങാടി.

1957ൽമുതൽ 1982വരെ കെ അവുക്കാദർകുട്ടി നഹയാണ് തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചത്. 1987ൽ സി പി കുഞ്ഞാലിക്കുട്ടിക്കായിരുന്നു അവസരം. 1991ൽ യു എ ബീരാൻ നിയമസഭയിലെത്തി. 1995ൽ മുഖ്യമന്ത്രി പദം ഏറ്റെടുത്ത എ കെ ആന്റണി തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചാണ്‌ നിയമസഭയിലെത്തിയത്. 1996മുതൽ 2006വരെ കുട്ടി അഹമ്മദ്കുട്ടി വിജയിച്ചു. 2011ലും 2016ലും പി കെ അബ്ദുറബ്ബിനായിരുന്നു ഈഴം. 2021ൽ കെ പി എ മജീദ് തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചു.

എന്നും കരുത്തായത്‌ എൽഡിഎഫ്

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും തിരൂരങ്ങാടിയെ പ്രതിനിധീകരിച്ചിട്ടും വികസന പദ്ധതികളൊന്നും എത്തിയില്ല. എൽഡിഎഫ് സർക്കാരാണ്‌ മണ്ഡലത്തിൽ വികസനമെത്തിച്ചത്‌. പത്ത് വർഷം കാതലായ പ്രവർത്തനങ്ങളാണ്‌ നടപ്പാക്കിയത്‌. പരപ്പനങ്ങാടി ഹാർബർ കിഫ്ബിയുടെ കരുത്തിൽ യാഥാർഥ്യമാക്കി. 113 കോടിയാണ് ചെലവ്‌. മലബാർ കലാപത്തിന്റെ ചരിത്രമുറങ്ങുന്ന തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരിയിൽ പൈതൃക മ്യൂസിയം ഒരുക്കിയതും ഇക്കാലത്തുതന്നെ.

കിഫ്ബി മുഖേന ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമാണം പുരോഗമിക്കുന്നു. 18 കോടി ചെലവിൽ കോടതിസമുച്ചയം നിർമിച്ചു. പാലത്തിങ്ങലിലെ പ്ലാനറ്റേറിയവും സയൻസ് പാർക്ക്‌ നിർമാണവും പുരോഗമിക്കുന്നു. തിരൂരങ്ങാടി താലൂക്കാശുപത്രിയിലും നിരവധി പദ്ധതികൾ യാഥാർഥ്യമാക്കി. വെന്നിയൂരിൽ മിനി വൈദ്യുതിനിലയവും 33 കെവി സബ്സ്റ്റേഷനും നിർമിച്ചു.

2021 തെരഞ്ഞെടുപ്പ്

കെ പി എ മജീദ് *(യുഡിഎഫ്) – 73499

നിയാസ് പുളിക്കലകത്ത് *(എൽഡിഎഫ്)– 63921

കള്ളിയത്ത് സത്താർ *(എൻഡിഎ)– 8314

ഭൂരിപക്ഷം– 9578

​​2.22 ലക്ഷം വോട്ടർമാർ

​തിരൂരങ്ങാടി മണ്ഡലത്തിൽ 2,22,123 വോട്ടർമാരാണുള്ളത്‌. പുരുഷന്മാർ– 112683, സ്‌ത്രീകൾ – 109439, ട്രാൻസ്‌ജെൻഡർ – ഒന്ന്.



മണ്ഡലത്തെ 
പ്രതിനിധീകരിച്ചവർ

1957 – കെ അവുക്കാദർകുട്ടി നഹ (മുസ്ലിംലീഗ്‌) 1960 – കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1967– കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1970 – കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1977 – കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1980 – കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1982 – കെ അവുക്കാദർകുട്ടി നഹ (ലീഗ്‌) 1987– സി പി കുഞ്ഞാലിക്കുട്ടി കേയി (ലീഗ്‌) 1991– വി എ ബീരാൻ സാഹിബ് (ലീഗ്‌) 1995– എ കെ ആന്റണി (കോൺഗ്രസ്‌) 1996 – കുട്ടി അഹമ്മദ്കുട്ടി (ലീഗ്‌) 2001 –കുട്ടി അഹമ്മദ്കുട്ടി (ലീഗ്‌) 2006 –കുട്ടി അഹമ്മദ്കുട്ടി (ലീഗ്‌) 2011 – പി കെ അബ്ദുറബ്ബ്‌ (ലീഗ്‌) 2016 – പി കെ അബ്‌ദുറബ്ബ്‌ (ലീഗ്‌) 2021 – കെ പി എ മജീദ്‌ 
(ലീഗ്‌)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home