Deshabhimani

ഫണ്ട്‌ അനുവദിച്ചത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌

രാമങ്കരി കോടതി കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം; ടെസ്‌റ്റ്‌ പൈലിങ്‌ തുടങ്ങി

കോടതി നിർമാണത്തിന്‌ ടെസ്‌റ്റ്‌ പൈലിങ് ആരംഭിച്ചപ്പോൾ

കോടതി നിർമാണത്തിന്‌ ടെസ്‌റ്റ്‌ പൈലിങ് ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 28, 2026, 12:19 AM | 1 min read

മങ്കൊമ്പ്

രാമങ്കരി കോടതി കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണത്തിനുള്ള ടെസ്‌റ്റ്‌ പൈലിങ്‌ കുട്ടനാട് സിവിൽ സ്‌റ്റേഷൻ റോഡിന്റെ കിഴക്കുഭാഗത്ത്‌ ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടിന്‌ മുകളിലായി രാമങ്കരിയിൽ വാടകക്കെട്ടിടത്തിലാണ് കോടതി പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയും സൗകര്യക്കുറവിലുമാണ് കോടതിയുടെ പ്രവർത്തനം. ഇതേത്തുടർന്ന് തോമസ് ഐസക്‌ ധനകാര്യമന്ത്രിയായിരിക്കുമ്പോഴാണ് 14.40 കോടി രൂപ പുതിയ കോടതി നിർമിക്കുന്നതിന്‌ അനുവദിച്ചത്. 8.67 കോടി രൂപ ചെലവിട്ടാണ്‌ ഒന്നാംഘട്ടം പ്രവൃത്തി. ആകെ 90 പൈലിങ് ആണ് നടത്തുന്നത്. നിർമാണപ്രവൃത്തികൾക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗം മേൽനോട്ടം വഹിക്കുന്നത്. ആദ്യഘട്ടത്തിൽ ഫൗണ്ടേഷൻ പൈലിങ്, ആദ്യനിലയുടെ നിർമാണം, ലാൻഡ് ഫോർമേഷൻ, സംരക്ഷണഭിത്തി തുടങ്ങിയ പ്രവൃത്തികൾ നടപ്പാക്കും. ആകെ 1586 ചതുരശ്ര അടി വിസ്‌തൃതിയുള്ള മൂന്ന്‌ നില കെട്ടിടവും, ലാൻഡ് ഡെവലപ്മെന്റും, സംരക്ഷണഭിത്തിയുടെ നിർമാണവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോടതി ഹാൾ, ജഡ്‌ജിമാരുടെ ചേംബർ, ജഡ്‌ജിമാരുടെ ലോബി, ബാർ അസോസിയേഷൻ മുറി, വാദികളായവർക്കുള്ള കാത്തിരിപ്പുമുറി, വനിത അഭിഭാഷക മുറി, ജുഡീഷ്യൽ സർവീസ് സെന്റർ, കാന്റീൻ, റെക്കോർഡ് റൂം, ഓഫീസ് റൂം, തൊണ്ടി റൂം, പോർട്ടിക്കോ, പബ്ലിക് പ്രോസിക്യൂട്ടർ റൂം, ശൗചാലയം, സിസിസിടിവി കൺട്രോൾ റൂം, ഇലക്‌ട്രിക്കൽ റൂം, പൊലീസ് ഡ്രസിങ്‌ റൂം, ലിഫ്റ്റ് റൂം തുടങ്ങിയ അതിനൂതനസൗകര്യങ്ങൾ ഇവിടെയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home