തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകി

വി ബി ജി റാം ജി തൊഴിലാളികൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
വി ബി -ജി റാം ജി പദ്ധതി തൊഴിലാളികള്‍ക്ക് പഞ്ചായത്ത് സുരക്ഷാ ഉപകരണങ്ങൾ വിതരണംചെയ്‌തു. ബൂട്ട്, ഗ്ലൗസ് എന്നിവയ്‌ക്ക് പുറമെ തൊഴിലാളികൾക്ക് വിശ്രമത്തിനും തണലൊരുക്കുന്നതിനും ടാർപ്പോളിനും നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ലത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ടൈറ്റസ് പി കുര്യൻ, എസ് ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല ബാലകൃഷ്‌ണൻ, ഹസീന സലാം, പഞ്ചായത്ത് സെക്രട്ടറി ആർ ബിന്ദു, ജിജി ചെറിയാൻ എന്നിവർ സംസാരിച്ചു.








0 comments